Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Independence Day Of India

Middle East and Gulf

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ 79-ാം സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. 3000-ത്തി​ല​ധി​കം പേ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ 7.30ന് ​ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ​യ്ക്കു മു​മ്പി​ലും ര​ക്ത​സാ​ക്ഷി സ്മാ​ര​ക ഫ​ല​ക​ത്തി​നു മു​ന്നി​ലും ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് അം​ബ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ത്തി ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു.

രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ സ​ന്ദേ​ശം ആ​ദ​ർ​ശ് സ്വൈ​ക വാ​യി​ച്ചു. രാ​ഷ്‌​ട്ര​പ​തി ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ക​ഴി​ഞ്ഞ 78 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ൾ പ​രാ​മ​ർ​ശി​ച്ചു. 2047-ഓ​ടെ ഇ​ന്ത്യ​യെ വി​ക​സി​ത രാ​ജ്യ​മാ​യി തീ​ർ​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വ​രും ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് രാ​ഷ്‌​ട്ര​പ​തി ആ​ഹ്വാ​നം ചെ​യ്തു.

 

Latest News

Up